www.Talikulam.com

Explore Our place.. t a l i k u l a m....

Talikulam Updates Post New Entry

അറബിക്കടലും കനോലി കനാലും അതിരിടുന്ന

കിഴക്കു പടിഞ്ഞാറന്? അതിര്?ത്തിയും .............!!

പച്ചപുതച്ച പാടങ്ങളും, കാവുകളും, നിറയെ

കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ കുലീനത

തുളുമ്പുന്ന ഗ്രാമം..........!!

ഒരുപാട് മഹാരഥന്?മാര്?ക്ക് ജന്മം നല്?കിയ

ശാന്ത സുന്ദരമായ ഗ്രാമം.......!!

എന്റെ ഗ്രാമം.............!!view:  full / summary

karmafalm kaathirikkunna nishedhikal-�?ര�?�??മഫല�? �?ാത�?തിരി�?�?�?�?ന�?ന നിഷ�?ധി�?ള�?�??

Posted by Ratheesh on October 7, 2011 at 3:15 AM Comments comments (0)

കര്‍മഫലം  കാത്തിരിക്കുന്ന  നിഷേധികള്‍


അബ്ദു മാഷ്‌:

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മെഡിക്കല്‍കോളേജിന്‍റെ ആഭിമുഖ്യത്തില്‍ കുറച്ചുനാള്‍ മുന്‍പ്‌ ഒരു പ്രദര്‍ശനം ഉണ്ടായിരുന്നു. പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതായിരുന്നു പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശം. ഡോക്ടര്‍മാരുടെ ക്ലാസ്സും മെഡിക്കല്‍കോളേജ്‌ വിദ്യാര്‍ഥികളുടെ വിശദീകരണവുമുണ്ടായിരുന്നു. പുകവലിജന്യരോഗങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളും മൂവിയും കാണിച്ചിരുന്നു. പ്രദര്‍ശനം കണ്ടു പ്രയാസപ്പെട്ട് പുറത്ത്‌ കടന്നപ്പോള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വൃദ്ധന്‍ ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ച് തീപ്പെട്ടിക്കൊള്ളി ഉരസി സിഗരറ്റിന് തീകൊടുത്ത് നീട്ടിവലിച്ച് പുക വിട്ടു. ഇതുകണ്ട് അന്തംവിട്ട ഒരാള്‍ സിഗരറ്റ്‌ വലിക്കാരനോട് ചോദിച്ചു. എക്സിബിഷന്‍ കണ്ടില്ലേ..... ഇനിയെങ്കിലും പുകവലി നിര്‍ത്തിക്കൂടെ ....? വൃദ്ധന്‍ ഒരുപുക കൂടി അകത്തേക്ക് വലിച്ച് പുറത്ത് വിട്ടു പറഞ്ഞു.

പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് ഈ വലി. ഇപ്പോള്‍ വയസ്സ് എഴുപത്തിയഞ്ച് ആയി. ഇനി എന്തുണ്ടായാലെന്താ...? അതു കേട്ടപ്പോള്‍ മനസ്സ് പറഞ്ഞു, ബോധമില്ലാത്തവരെ ബോധവത്ക്കരിക്കാന്‍ ശ്രമിച്ചിട്ട് എന്തുകാര്യം...?

ഓരോ സിഗരറ്റിനും പുറത്ത്‌ എഴുതി വെച്ചിട്ടുണ്ടല്ലോ.... പുകവലി ആരോഗ്യത്തിന് ഹാനീകരം എന്ന്.

 ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഒരു സംഘടന ഇക്കഴിഞ്ഞ കിഡ്നി ദിനത്തില്‍ കിഡ്നി രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഒരു ക്യാമ്പ്‌ സംഘടിപ്പിച്ചു. ഈ രോഗം വന്നതിനുശേഷമുള്ള ചികിത്സ വളരെ ചിലവേറിയതാണെങ്കിലും ഇത് നേരത്തെ കണ്ടെത്താന്‍ വളരെ ചെലവ് കുറഞ്ഞ മാര്‍ഗങ്ങളുണ്ട്. വന്നതിനുശേഷം ചികിത്സിച്ചാലും ഭേദമാകാത്ത കിഡ്നി രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. ഇതുകേട്ട് കഴിഞ്ഞ് പുറത്തുകടന്ന ഒരു സുഹൃത്ത്‌ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു. ഇതൊക്കെ ആള്‍ക്കാര്‍ക്ക്‌ അറിയാഞ്ഞിട്ടാണോ? മൊബൈല്‍ഫോണുകളും ടവറുകളും സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് അറിയാഞ്ഞിട്ടല്ല ഡോക്ടര്‍മാരടക്കം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്. ഇതുകേട്ടപ്പോള്‍ മനസ്സ് പറഞ്ഞു, ജനങ്ങള്‍ക്ക് ബോധമില്ലാഞ്ഞിട്ടല്ല. എല്ലാം ബോധപൂര്‍വ്വം നിഷേധിക്കുകയാണ്.

 മറ്റൊരു സംഭവം ഇങ്ങനെ... അതിവേഗത്തില്‍ അലസമായി കാര്‍ ഓടിച്ചിരുന്ന ഡ്രൈവറോട് യാത്രക്കാരില്‍ ഒരാള്‍ ഉറക്കെ പറഞ്ഞു. അല്പം ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യടോ.... മെല്ലെ പോയാല്‍ മതി.... ഉടന്‍ തന്നെ ഡ്രൈവറുടെ പ്രതികരണം വന്നു, ഞാന്‍ ശ്രദ്ധിച്ചിട്ടെന്താ കാര്യം.... മറ്റുള്ളവര്‍ ഇങ്ങോട്ട് വന്നിടിച്ചാല്‍ എന്തുചെയ്യും? ഏത് അപകടത്തിനും ഡ്രൈവര്‍ക്കാണ് ഉത്തരവാദിത്വം. ഇങ്ങോട്ട് വന്നിടിച്ചാലും പകുതി കുറ്റം തന്‍റെതാണ്... എന്ന പാഠം ഡ്രൈവറെ പഠിപ്പിക്കാന്‍ ഞങ്ങളിലൊരാള്‍ ശ്രമം നടത്തിയെങ്കിലും ഡ്രൈവര്‍ അദ്ദേഹത്തെയും ഓവര്‍ടേക്ക് ചെയ്തു ബ്രേക്കില്ലാതെ സംസാരിച്ചതിനാല്‍ മറ്റുള്ളവര്‍ സംസാരം നിര്‍ത്തി. ധിക്കാരിയെ ധിക്കരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

 പരീക്ഷ തലേന്ന് ക്രിക്കറ്റ്‌ കളി കാണാനിരുന്ന വിദ്യാര്‍ത്ഥിയോട്‌ അമ്മ "എടാ നാളെ പരീക്ഷയല്ലേ നിനക്ക്... കളി കാണല്‍ നിര്‍ത്തി പഠിക്കാന്‍ നോക്ക്". പഠിച്ചതൊന്നുമല്ല അമ്മേ പരീക്ഷയ്ക്ക്‌ വരുന്നത്. പിന്നെ പഠിച്ചുപോയിട്ടെന്തുകാര്യം? പഠിക്കാതെ എന്തെങ്കിലും എഴുതിവെച്ചാലും മാര്‍ക്ക് കിട്ടും... ജയിക്കും... പോരേ?

 അമിതമായി മട്ടണ്‍ ബിരിയാണി കഴിക്കുന്ന ഹൃദ്രോഗിയായ സുഹൃത്തിനോട് ഒരാള്‍ ഭക്ഷണം നിയന്ത്രിക്കുന്നതല്ലേ നല്ലത്? സുഹൃത്തിന്‍റെ മറുപടി... മട്ടണും ബീഫും ചെമ്മീനും മുട്ടയുമൊക്കെ അന്നും ഇന്നും ഉണ്ട്. നന്നായി തിന്നാം... നന്നായി വ്യായാമം ചെയ്‌താല്‍ മതിയല്ലോ... പിന്നെ തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും... എന്നാല്‍ പിന്നെ തിന്നിട്ട് മരിച്ചൂടെ...?

 മദ്യപിച്ച് കുഴഞ്ഞ് നില്‍ക്കുന്ന ഒരാള്‍ ബസ്റ്റോപ്പില്‍ നിന്ന് പ്രസംഗിക്കുകയാണ്. മദ്യം കഴിക്കണം. എങ്കില്‍ മനസ്സ് തുറക്കും. മദ്യം മരുന്നായി കഴിക്കാം. പറയുന്നത് ഞാനല്ല... ഡോക്ടര്‍മാരും പണ്ഡിതന്മാരുമാണ്. പിന്നെ മദ്യത്തിനെതിരെയും മരുന്നുണ്ട്. അതുകഴിച്ചാല്‍ കരള്‍ സുരക്ഷിതം. പിന്നെ ജീവിതവും സുരക്ഷിതമായി. മദ്യം നിര്‍ത്തിയാല്‍ നമ്മുടെ സര്‍ക്കാര്‍ പാപ്പരാകും. കുറെ പേരുടെ പണി പോകും... അവരുടെ കഞ്ഞികുടി മുട്ടും. മാത്രമല്ല വ്യാജന്‍ നാടുനീളെ ഒഴുകും.

 എന്ത് പറഞ്ഞാലും എതിര്‍ത്ത്‌ വാദിയെ പ്രതിയാക്കുന്ന സ്വഭാവക്കാരില്‍ നിന്ന് പലപ്പോഴും ലഭിക്കുന്ന മറുപടികള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഇവരെ ബോധമില്ലാത്തവരെന്നോ നിഷേധികളെന്നോ ധിക്കാരികളെന്നോ വിളിക്കാവുന്നതാണ്. എല്ലാ നന്മകളേയും ദുഷിപ്പിക്കുന്ന ഇത്തരക്കാരാണ് സമൂഹത്തിന്‍റെ ശാപം.

 രോഗങ്ങള്‍, റോഡപകടങ്ങള്‍, മദ്യപാനം, പുകവലി, മയക്കുമരുന്ന് പ്രയോഗം, അമിതഭക്ഷണം എന്നിവ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടര്‍മാരും സംഘടനകളും സര്‍ക്കാരും നിരന്തരം ക്ലാസ്സുകളും സെമിനാറുകളും എക്സിബിഷനുകളും നടത്തുന്നു. പത്രപരസ്യങ്ങളും ലഘുലേഖനങ്ങളും ചിത്രപ്രദര്‍ശനങ്ങളും ചലച്ചിത്രങ്ങളും റേഡിയോ-ടിവി, ഇന്‍റെര്‍നെറ്റ് പരിപാടികളും നടന്നുകൊണ്ടിരിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തില്‍ ഇതൊക്കെ കേള്‍ക്കാത്തവരോ കാണാത്തവരോ ഉണ്ടോ? എന്നിട്ടും മദ്യപാനവും പുകവലിയും അപകടങ്ങളും രോഗങ്ങളും ഇവിടെ കുറഞ്ഞ് വരാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ്.

 ബോധമില്ലാത്തവരും നിഷേധികളും ധിക്കാരികളും കൂടിചേര്‍ന്നാല്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷജനമായി. പിന്നെയുള്ള ന്യൂനപക്ഷമാണ് ബോധവത്കരണത്തിന്‍റെ ഗുണഭോക്താക്കള്‍. ഇവര്‍ക്ക്‌ വേണ്ടിയെങ്കിലും ബോധവത്ക്കരണം തുടരണം. ഇവര്‍ ശക്തി പ്രാപിച്ച് ഭൂരിപക്ഷത്തെ ഭരിക്കണം. അല്ലാത്ത പക്ഷം കര്‍മ്മഫലം അനുഭവിക്കുന്നവരെ കണ്ട് സഹതപിക്കാന്‍ മാത്രമേ മറ്റുള്ളവര്‍ക്ക്‌ കഴിയൂ.       

              അബ്ദു മാഷ്‌:                                 

Shri. Chembolapurathu Kishorinu Aatharanhalikal!

Posted by Sruthi on May 30, 2011 at 3:26 PM Comments comments (1)

എന്‍റെ കൂട്ടുകാരെ,

എന്‍റെ ഗ്രാമം മുഴുവന്‍ തേങ്ങുന്നു .............ഒപ്പം ഞാനും, എന്‍റെ കുടുംബാന്ഗങ്ങളും!

എന്‍റെ സ്നേഹസതീര്തനും, നല്ല അയല്‍ക്കാരനുമായ ശ്രീ. ചെമ്പോലപുറത്തു കിഷോറിന്റെ ആകസ്മീക മരണം എന്‍റെ

ഗ്രാമത്തെയാകെ തീരാദുക്കതിലാഴ്ത്തിയിരിക്കുന്നു. പരെതെന്‍ ഏറെ കാലമായിട്ടു ഗള്‍ഫിലായിരുന്നു. എന്നാല്‍ ഒന്ന് രണ്ടു

വര്‍ഷമായിട്ടു നാട്ടില്‍ തിരിച്ചെത്തി സൊന്തം ടാക്സി ഓടിക്കുകയായിരുന്നു. പുതിയ വീടിന്‍റെ നിര്‍മിതി ഏതാണ്ടൊക്കെ കഴിഞ്ഹിരുന്നെങ്ങിലും

താമസം തറവാട്ടില്‍ നിന്ന് ഇതേവരെ മാറിയിരുന്നില്ല.

പരെതെന്‍ ന്ഹങ്ങളുടെ ഗ്രാമത്തിലെ പഴയ ചില്ലറ വ്യാപാരിയായിരുന്ന ശ്രീ. ചെമ്പോലപുറത്തെ നാരായണന്‍റെ മകനും, ഇന്നത്തെ

പ്രശസ്ത ചില്ലറ വ്യാപാരി ആയ ശ്രീ. ചെമ്പോലപുറത്തെ സുധിയുടെ ജേഷ്ഠ സഹോദരനുമാണ്. എടമുട്ടത്തെ ഏറെ പ്രശസ്തമായ ഒരു

കുടുംബത്തിലെ ഒരു അധ്യാപകന്‍റെ മകളാണ് ഭാര്യ. കുട്ടികളുമുണ്ട്.

ആ പഴയകാല സുഹൃത്തിന്‍റെ ഒപ്പം നല്ല അയല്ക്കാരന്റെ ഏറെ നിറവും, മണവും, മധുരവുമുള്ള ഓര്‍മകള്‍ക്ക് മുന്നില്‍ ഈ എളിയ

കൂട്ടുകാരന്‍റെ/നാട്ടുകാരന്റെ കണ്ണുനീര്‍ പുഷ്പങ്ങള്‍ കൊണ്ടുള്ള ആതാരാന്ഹലികള്‍‍ അര്‍പിചോട്ടെ.

അദ്ദേഹത്തിന്റെ കുടുംബാന്ഗങ്ങളുടെ ഈ തീരാദുക്കത്തില്‍ ‍ഏറെ ആല്മാര്തമായി ഞങ്ങള്‍ ഏവരും പനഗുചെരുന്നതിനോടൊപ്പം

പരെതാല്‍മാവിനു നിത്യസാന്തിയെകി സൊര്‍ഗരോഹണം സാധ്യമാക്കനായി ഏറെ ആല്മാര്ത്മായി സര്‍വശകതനായ ഇശ്വരനോട്

സദാ പ്രാര്‍തിക്കട്ടെ!

 

Coca-Cola formula

Posted by talikulam on February 16, 2011 at 8:16 AM Comments comments (0)

Wish you a Merry x mas and a happy new year

Posted by talikulam on December 19, 2010 at 2:38 AM Comments comments (0)

Sing of the holidays that end the year!

Each cause for celebration and reflection.

As darkness rules the earth, sing of good cheer,

Sustained by will and nourished by affection.

Of Christmas, Hanukkah, and New Year's Eve,

Now sing that you might magnify the light!

Sing, for in your joy you will believe,

Granted grace throughout the bitter night.

Rekindle for these reckonings the fire

Each carries as a favor to the heart,

Eloquent of rapture and desire,

Twin grounds of both sincerity and art.

In quest of fellowship and common feeling,

Needing company, nor care concealing,

Giving and receiving equal measure,

Sing, then, of passion, faith, and simple pleasure!

മദര്‍ പറഞ്ഞ കഥ..

Posted by sumesh on December 2, 2010 at 2:46 PM Comments comments (1)

മദര്‍ പറഞ്ഞ കഥ..

 

ഞാനും എന്‍റെ സിസ്റ്റര്‍മാരും ഓസ്ട്രേലിയയിലെ ഒരു പ്രാന്തപ്രദേശത്ത് ദൈനദിനമുള്ള ഗൃഹസന്ദര്‍ശനത്തിനിടയ്ക്കാണ് ആ വൃദ്ധനേയും അയാളുടെ വീടും കാണാനിടയായത്.വളരെ വൃത്തിഹീനമായിരുന്നു അയാളെ പോലെ തന്നെ വീടും പരിസരവും.ഒരു മനുഷ്യനും തിരിഞ്ഞുനോക്കാറില്ല..അതിനാലാകണം അയാള്‍ക്കും അതിനോട് താല്പര്യമില്ലാതായത്..

 

ഞങ്ങള്‍ ചോദിച്ചു..“ഇവിടമെല്ലാം ഞങ്ങള്‍ വൃത്തിയാക്കി തരട്ടെ?വസ്ത്രമെല്ലാം അലക്കിയിട്ടുതരാം..”

 

അയാള്‍ ചോദിച്ചു”എന്തിന്? അതെല്ലാം അങ്ങിനെ തന്നെ കിടന്നോട്ടെ..“

 

“ദയവു ചെയ്തു ഞങ്ങളെ അതിനു സമ്മതിയ്ക്കു.. ഒടുക്കം അയാളതിനു വഴങ്ങി.

വൃത്തിയാക്കുന്നതിനിടയില്‍ ഒരു മനോഹരമായ വിളക്ക് ഞങ്ങള്‍ക്ക് കിട്ടി..ഒരു പാട് കാലമായിട്ടുണ്ടാകും അതിലൂടെ വെളിച്ചം വന്നിട്ട്..ആകെ കരി പിടിച്ചിരിയ്ക്കുന്നു..

 

“എന്തുകൊണ്ടാണ് നിങ്ങളീ വിളക്ക് തെളിയിക്കാത്തത്?”

 

“ആരും എന്നെ പകലു തന്നെ കാണാന്‍ വരാറില്ല..പിന്നെയാണോ രാത്രി?എന്നെ തന്നെ കാണാന്‍ ഞാനീ വിളക്കെന്തിന് തെളിയിക്കണം?അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.അല്ലെങ്കില്‍ തന്നെ ആരാ എനിക്ക് വേണ്ടിയതു ചെയ്തു തരിക?“

 

“ഞങ്ങള്‍ വരികയാണെങ്കിലോ?“

 

“തീര്‍ച്ചയായും...“

 

അതിനുശേഷം എല്ലാദിവസവും വൈകുന്നേരങ്ങളില്‍ സിസ്റ്റേഴ്സ് അദ്ദേഹത്തെ സന്ദര്‍ശിച്ചു.ദീപം തെളിയിച്ചു..

 

രണ്ട് വര്‍ഷത്തിന് ശേഷം ഞാനാ വിഷയം മറന്നേ പോയി..പക്ഷേ എനിക്കായി അദ്ദേഹമൊരു സന്ദേശമയച്ചു..“താങ്കള്‍ എന്‍റെ ജീവിതത്തില്‍ തെളിയിച്ച ദീപം ഇന്നും എരിയുന്നുണ്ട്”

 

ഞാനൊരു ചെറിയ കാര്യമായി കരുതിയതുകൊണ്ട് മറന്നേ പോയിരുന്നു..നോക്കൂ നമ്മള്‍ ചെറുതെന്ന് കരുതുന്ന കാര്യം മറ്റൊരാളെ സംബന്ധിച്ച് എത്ര വലിയ കാര്യമാണെന്ന്!

 

ഇതു വെറുമൊരു ദീപമല്ല..അതു നല്‍കുന്നത് ഉള്‍വെളിച്ചമാണ്.നിങ്ങളും അത് തെളിയിച്ചുവെയ്ക്കൂ..ജീവിതത്തിലൊരിക്കല്‍ നമ്മള്‍ ഒറ്റയ്ക്കാകുമ്പോള്‍, ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍, നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മുന്‍‍ഗണനാക്രമങ്ങളെ തീരുമാനിക്കുമ്പോള്‍, യാഥാര്‍ത്ഥ്യങ്ങളെ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോള്‍, ജീവിതത്തില്‍ കുറേക്കൂടെ ദൃഢതരമായ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍, നിങ്ങളുടെ ഉള്ളില്‍ തെളിയിച്ചുവെച്ചിരിയ്ക്കുന്ന ദീപം നിങ്ങള്‍ക്ക് തന്നെ വെളിച്ചമാകട്ടെ!അപ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരാളുടെ നിഴലില്‍ നില്‍ക്കേണ്ടി വരില്ല..നിങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന വെളിച്ചമായി അതു നിലകൊള്ളും..

 

ആ വെളിച്ചം മറ്റൊരാള്‍ക്ക് കൂടെ പകര്‍ന്നു നല്‍കുക.മറ്റൊരാളെ ശ്രദ്ധിക്കാനും സാന്ത്വനമേകാനുമുള്ള ഒരു സന്ദര്‍ഭവും പാഴാക്കാതിരിയ്ക്കുക.നിങ്ങള്‍ തന്നെ വെളിച്ചമാകുക!

 

 


http://www.mizhineer-thully.blogspot.com/

Posted by Riyas Thalikulam on November 30, 2010 at 1:04 PM Comments comments (0)

മിഴിനീര്‍ത്തുള്ളിയിലേക്ക് സ്വാഗതം

ഒഴിവു പോലെ താഴെയുള്ള ലിങ്ക് ഒന്നു ക്ലിക്കി നോക്കണേ....

 

http://www.mizhineer-thully.blogspot.com/

EID AL ADHA AASAMSAKAL!

Posted by Sruthi on November 13, 2010 at 1:33 PM Comments comments (1)

ENTE ELLA MUSLIM SAHODHARI, SAHODHARAMMARKKUM NHAN KAALE KOOTTI THANNE EID AL ADHA AASAMSAKAL NERATTE!

 

SWEEKARICHAALUM.

 

ENNU SNEHADHARANGALODE/SRUTHASENAN,    

അഭിനന്നനങ്ങല്‍ക്കൊപ്പം നനുത്ത സ്വാന്തന&

Posted by Sruthi on October 30, 2010 at 1:43 PM Comments comments (1)

നമ്മുടെ പഞ്ചായതിലെ ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയശ്രീലാളിതരായ എല്ലാ മത്സരാര്തികള്‍ക്കും എന്‍റെ അഭിനന്നനത്തിന്റെ പൂച്ചെണ്ടുകള്‍!

 

ഒപ്പം പരാജിതര്‍ക്കെന്റെ സ്വാന്തനത്തിന്റെ നനുത്തു, വെളുത്ത തുമ്പപ്പൂക്കളും!!

 

ഇതെല്ലം തന്നെ വെറുമൊരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌ ആയി കണക്കാക്കിയാല്‍ മതിയാവും. ചെറിയൊരു കാലയളവിലോതുങ്ങുന്ന

ഒരു ചേരിതിരിവ്‌ മാത്രം.

 

അതിനു ശേഷം നാം എല്ലാരും ഒന്നു തന്നെ ഒരു ഒറ്റ നൂലില്‍ ഏറെ ഭംഗിയായ്‌ കോര്‍ത്തിണക്കിയ വലിയൊരു പളുങ്ങു

മാല!!

 

അല്‍പസോല്പം ആകൃതിയിലും, പ്രെക്രിതിയിലുമൊക്കെ വെത്യാസം ദര്ശിക്ക്യാനാവും എങ്കിലും ഏപ്പോഴും ഒന്നിച്ചു നിന്ന് എല്ലാ കാര്യത്തിലും മുന്നേറാന്‍ ആവുന്ന ഒരു ചെറിയ ദേശ്യക്കാര്‍.

 

ആയതിനാല്‍ ഈ വിജയവും, പരാജയവും നമുക്ക് ഒന്നിച്ചു ആഖോഷിക്ക്യാം. വിജയികള്‍ ഏറെ വലിയ, കുലീനമായ മനസ്സോടെ അവരുടെ വിജയം നമ്മുടെ പരാജിതരായ കൂട്ടുകാരുടെ പാദാരവിന്ദങ്ങളില്‍ അര്പിക്ക്യാനുള്ള സന്മനസ്സു കാണിക്കയട്ടെ.

 

അതെ പോലെ തന്നെ പരാജിതര്‍ യാതൊരു വിധ മനക്ലെസ്യത്തിനും, ദുരഭിമാനത്തിനും വശ്യംവതാരാവാതെ നമ്മുടെ വിജയികളായ സ്ഥാനാര്‍ഥികളെ ആശ്ലേഷിച്ചു അഭിനന്നിക്കയുകയും ചെയ്യട്ടെ.

 

കാരണം ഇതു ചെറിയൊരു ദേശ്യമാണ്. നന്മയൂറുന്ന മനസ്സുമായി ഒട്ടനവധി പേര്‍ ഒത്തു ചേരുന്ന വലിയൊരു മാനവ ശക്തി!!!

  

അതു നാം ഏറെ ദീര്ഖവീഷനത്തോടെ നമുക്കും, പുത്തന്‍ തലമുറക്കും ഉപകാരപ്രെധമാവുന്ന രീതിയില്‍ വിനയോഗിക്കെണ്ടതുണ്ടല്ലോ അല്ലെ?

 

 

എന്ന് സ്നേഹധരങ്ങളോടെ നിങ്ങളുടെ സൊന്തം / ശ്രുതസേനന്‍, കളരിക്കല്‍ ഹൗസ്.


Rss_feed